SignIn
Kerala Kaumudi Online
Monday, 15 June 2026 2.53 AM IST

പ്രിയദർശനി ബസ് സർവീസ്: വനിതകളെ എതിരേൽക്കാൻ ഒരുങ്ങി കെ.എസ്.ആ‌ർ.ടി.സി

ksrtc
കെ.എസ്.ആർ.ടി.സി

കൊച്ചി: വനിതകൾക്ക് സൗജന്യയാത്രയൊരുക്കുന്ന കെ.എസ്.ആർ.ടി.സി 'പ്രിയദർശനി" ഓർഡിനറി ബസ് സർവീസുകൾക്ക് ഇന്ന് വലിയ വരവേൽപ്പുണ്ടാകും. ഒരുക്കങ്ങളെല്ലാം കെ.എസ്.ആർ.ടി.സി പൂർത്തിയാക്കിയിട്ടുണ്ട്. വിവിധ ഡിപ്പോകളിലായി ജില്ലയിൽ 263 ഓളം ഓർഡിനറി ബസുകളാണുള്ളത്. 10 മുതൽ 150 രൂപയ്ക്ക് മുകളിൽ വരെ നിരക്കുകളുള്ള ഓർഡിനറി ബസുകൾ ജില്ലയിൽ സർവീസ് നടത്തുന്നുണ്ട്.

 ജില്ലാതല ഉദ്ഘാടനം ബോട്ട് ജെട്ടിയിൽ

എറണാകുളം ജെട്ടി ഡിപ്പോയിൽ നിന്ന് പുറപ്പെടുന്ന ഗുരുവായൂർ ഓർഡിനറി ബസിലെ യാത്രക്കാർക്ക് സൗജന്യ ടിക്കറ്റുകൾ വിതരണം ചെയ്ത് പ്രിയദർശനി പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം ഇന്ന് രാവിലെ 9 മണിക്ക് ഹൈബി ഈഡൻ എം.പി നിർവഹിക്കും. ടി.ജെ. വിനോദ് എം.എൽ.എ, മേയർ അഡ്വ. വി.കെ. മിനിമോൾ തുടങ്ങിയവർ സന്നിഹിതരാകും. ചേരാനല്ലൂർ പഞ്ചായത്തിൽ നിന്നുള്ള വനിതാ അംഗങ്ങളും ഈ ചരിത്ര യാത്രയുടെ ഭാഗമാകാൻ ബസിൽ യാത്ര ചെയ്യും.

 മണ്ഡലതലങ്ങളിലും ചടങ്ങുകൾ

തൃക്കാക്കര നിയോജക മണ്ഡലതല ഉദ്ഘാടനം കാക്കനാട് ബസ് സ്റ്റാൻഡിൽ ഉമ തോമസ് എം.എൽ.എ നിർവഹിക്കും. വൈപ്പിൻ നിയോജക മണ്ഡലത്തിലെ ഉദ്ഘാടനം വൈപ്പിൻ കാളമുക്ക് ജംഗ്ഷനിലും കൊച്ചി മണ്ഡലത്തിലെ ഉദ്ഘാടനം തോപ്പുംപടിയിലുമാണ് നടക്കുക.

 ജില്ലയിൽ കൂട്ടിന് വനിതാ കണ്ടക്ടർമാർ മാത്രം

വനിതാ കണ്ടക്ടർമാരും ഈ സർവീസുകളിൽ ഉണ്ടാകുമെങ്കിലും വനിതാ ഡ്രൈവർമാർ ഇല്ല. ജില്ലയിൽ നിന്നുള്ള ഏക വനിതാ ഡ്രൈവറായ വി.പി. ഷീല തലസ്ഥാനത്ത് നടക്കുന്ന സംസ്ഥാനതല ഉദ്ഘാടന ബസിന്റെ സാരഥിയാണ്. പെരുമ്പാവൂർ ഡിപ്പോയിലെ ജീവനക്കാരിയായ ഈ 53കാരി കഴിഞ്ഞ 13 വർഷമായി സർവീസിലുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL