SignIn
Kerala Kaumudi Online
Monday, 15 June 2026 2.54 AM IST

ഇരുമ്പുകമ്പിയിൽ വിരിഞ്ഞ രേഖാചിത്ര വിസ്മയം

artist

പെരുമ്പാവൂർ: മലയാള നോവൽ സാഹിത്യത്തിലെ വിശ്വപ്രസിദ്ധ കഥാപാത്രങ്ങളുടെ ഭാവങ്ങളെ തന്റെ നേർത്ത കറുത്ത വരകളിലൂടെ അതിമനോഹരമായി ആവിഷ്‌കരിച്ച ആർട്ടിസ്റ്റ് മദനന്റെ ഇല്ലുസ്ട്രേഷൻ ലൈൻ ആർട്ടിനെ ഇരുമ്പുകമ്പിയിലൂടെ പുനഃരാവിഷ്കരിച്ച് ശ്രദ്ധനേടുകയാണ് ഒരു കലാകാരൻ. ഓടയ്ക്കാലി സ്വദേശിയായ എം.എൻ. രമണൻ (രമൺജി) ആണ് മദനന്റെ വരകളെ 6 എം.എം ഇരുമ്പുകമ്പിയിലേക്ക് പകർത്തി വിസ്മയം തീർത്തത്.

അതികാഠിന്യമുള്ള ഇരുമ്പുകമ്പി സ്വന്തം വർക് ഷോപ്പിലിരുന്ന് ഏറെ പരിശ്രമിച്ചാണ് ഇദ്ദേഹം ആവശ്യമായ രൂപത്തിൽ വളച്ചെടുത്തത്. മദനന്റെ പ്രശസ്തമായ രാമായണം ഇല്ലുസ്ട്രേഷനുകളിലെ ഒരു ചിത്രമാണ് രമണൻ ഇത്തരത്തിൽ കമ്പിയിൽ നിർമ്മിച്ചെടുത്തത്. രമണന്റെ ഈ വ്യത്യസ്തമായ കലാചാതുരി സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചതോടെയാണ് ജനശ്രദ്ധ നേടുന്നത്. ആർട്ടിസ്റ്റ് മദനന്റെ വരകൾ മനസിനെ അത്രമേൽ സ്വാധീനിച്ചതുകൊണ്ടാണ് കമ്പികൊണ്ടുള്ള ഈ രേഖാചിത്രപരീക്ഷണത്തിന് മുതിർന്നതെന്ന് രമണൻ പറഞ്ഞു. ഓടയ്ക്കാലിയിലെ ഭാരത് മെഡിക്കൽസിന്റെയും കോതമംഗലത്തെ സുപ്രിയ ബോഡി ബിൽഡേഴ്‌സിന്റെയും ഉടമ കൂടിയാണ് എം.എൻ. രമണൻ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL