SignIn
Kerala Kaumudi Online
Monday, 15 June 2026 2.55 AM IST

ജനാധിപത്യത്തെ തകർക്കുന്നു

sebastian-paul
ഇന്ത്യൻ ഹ്യൂമൻ റൈറ്റ്‌സ് മൂവ്‌മെന്റ് സംഘടിപ്പിച്ച പൊതു സംവാദം ഡോ. സെബാസ്റ്റ്യൻ പോൾ ഉദ്ഘാടനം ചെയ്യുന്നു

കൊച്ചി: ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് എന്ന ആശയം രാജ്യത്തിന്റെ ഫെഡറൽ സംവിധാനത്തെയും ജനാധിപത്യ മൂല്യങ്ങളെയും തകർക്കുമെന്ന് ഡോ. സെബാസ്റ്റ്യൻ പോൾ പറഞ്ഞു. ഇന്ത്യൻ ഹ്യൂമൻ റൈറ്റ്‌സ് മൂവ്‌മെന്റ് സംഘടിപ്പിച്ച പൊതുസംവാദം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഭരണഘടനയെ വെല്ലുവിളിച്ചുകൊണ്ടുള്ള ഈ നീക്കം ജനാധിപത്യത്തിന്റെ അന്ത്യം കുറിക്കുമെന്നതിനാൽ ചെറുത്തുതോൽപ്പിക്കണമെന്നും സെബാസ്റ്റ്യൻ പോൾ പറഞ്ഞു. പ്രസിഡന്റ് ഫെലിക്‌സ് ജെ. പുല്ലൂടൻ അദ്ധ്യക്ഷനായി. പ്രൊഫ. കെ.കെ.പി. ശങ്കരൻ,​ എൻ. മാധവൻകുട്ടി, ജോഷി ജോർജ്, പ്രൊഫ. എം.ഡി. ആലീസ്, പി.എ. ഷാനവാസ്, കബീർ ഹുസൈൻ, കെ.ഡി. മാർട്ടിൻ, മുഹമ്മദ് സാദിക്ക് എന്നിവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL