SignIn
Kerala Kaumudi Online
Monday, 15 June 2026 2.54 AM IST

സലീംകുമാർ അനുസ്മരണയോഗം

kala

കൊച്ചി: കൊച്ചിൻ കലാഭവൻ കുടുംബാംഗവും നടനുമായ സലീം കുമാറിന്റെ വേർപാടിൽ അനുശോചനം രേഖപ്പെടുത്തി. കൊച്ചിൻ കലാഭവനിലെ അദ്ധ്യാപകരും വിദ്യാർത്ഥികളും കലാകാരന്മാരും ചേർന്ന് കലാഭവൻ അങ്കണത്തിൽ നടത്തിയ അനുസ്മരണയോഗം സംവിധായകൻ സലീം അഹമ്മദ് ഉദ്ഘാടനം ചെയ്തു. കലാഭവൻ പ്രസിഡന്റ് ഫാ. ചെറിയാൻ കുനിയന്തോടത്ത് അദ്ധ്യക്ഷത വഹിച്ചു. കലാഭവൻ സെക്രട്ടറി കെ.എസ്. പ്രസാദ്, ട്രഷറർ കെ.എ. അലി അക്ബർ, പി.ജെ. ഇഗ്നേഷ്യസ്, ജെ.എസ്. വിദ്വൽ പ്രഭ, അഡ്വക്കറ്റ് വർഗീസ് പറമ്പിൽ, ഡോ. ജോർജ് മരങ്ങോലി, എം.വൈ. ഇക്ബാൽ, ഡോ. മുത്തുക്കോയ എന്നിവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL