
കൊച്ചി: സ്ത്രീകൾക്ക് നൽകുന്ന ബസ് യാത്രാസൗജന്യം മുതിർന്ന പൗരന്മാർക്കും നൽകണമെന്ന് നാഷണലിസ്റ്റ് കേരള കോൺഗ്രസ് എറണാകുളം ജില്ലാ കൗൺസിൽ യോഗം ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് ജോർജ് ഷൈനിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം സംസ്ഥാന ചെയർമാൻ കുരുവിള മാത്യൂസ് ഉദ്ഘാടനം ചെയ്തു. എം.എൻ. ഗിരി, ജോണി കെ. ജോൺ, റോണി മാത്യു, സുധീഷ് രവി, പി.എസ്. ചന്ദ്രശേഖരൻ നായർ, ബിജു എൻ. നായർ, പി.എ. റഹീം, വി.എസ്. സനൽകുമാർ, എൻ. രാധാകൃഷ്ണൻ, ജിൻസി ജേക്കമ്പ്, സൈനബ പൊന്നാരിമംഗലം, എം.ജെ. മാത്യു, ജേക്കബ് ഫിലിപ്പ്, ജസ്റ്റിൻ മാത്യു, ഐസക്ക് നൈനാൻ, മത്തായി തോമസ് എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |