പെരുമ്പാവൂർ: ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി പെരുമ്പാവൂരിൽ പൊലീസ് നടത്തിയ റെയ്ഡിൽ 12 അന്യസംസ്ഥാന തൊഴിലാളികൾ പിടിയിലായി. ഇവരിൽനിന്ന് 60 ഓളം ബോട്ടിൽ ഹെറോയിൻ കണ്ടെടുത്തു. ജില്ലാ പൊലീസ് മേധാവി കെ.എസ്. സുദർശന്റെ നിർദ്ദേശപ്രകാരം പെരുമ്പാവൂർ എ.എസ്.പി ഹാർദിക് മീണയുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
പെരുമ്പാവൂർ ബസ് സ്റ്റാൻഡ്, ഫിഷ് മാർക്കറ്റ്, നഗരത്തിന്റെ വിവിധ ഭാഗങ്ങൾ എന്നിവിടങ്ങളിൽ നടന്ന റെയ്ഡിൽ പ്രത്യേകം പരിശീലനം ലഭിച്ച പൊലീസ് നായയെയും പങ്കാളിയാക്കി. ഞായറാഴ്ച വൈകിട്ട് ആരംഭിച്ച പരിശോധന രാത്രിയും തുടർന്നു. ഒക്കൽ കാരിക്കോട് ഭാഗത്തുനിന്ന് 20 ബോട്ടിൽ മയക്കുമരുന്നുമായി മൂന്ന് അസാം സ്വദേശികളെ കസ്റ്റഡിയിലെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |