
കൊച്ചി: കോർപ്പറേഷന്റെ ആഭിമുഖ്യത്തിൽ ഹൈബി ഈഡൻ എം.പി, എം.എൽ.എമാരായ ടി.ജെ.വിനോദ്, ടോണി ചമ്മണി, ദീപക് ജോയ്, മുഹമ്മദ് ഷിയാസ് എന്നിവർക്ക് സ്വീകരണം നൽകി. മേയർ അഡ്വ.വി.കെ. മിനിമോൾ ഉദ്ഘാടനം ചെയ്തു. മരാമത്ത്കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ടി.കെ അഷ്റഫ് അദ്ധ്യക്ഷനായി. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ ആന്റണി പൈനുതറ, ഷാകൃത സുരേഷ് ബാബു, സീന, അഡ്വ. പി.എം.നസീമ, കെ.എ മനാഫ്, ജിസ്മി ജറാൾഡ്, കൗൺസിലർമാരായ ശശികല എസ്, പ്രവിത വിജയകുമാർ, ജിസൺ ജോർജ്, ബ്രിജിത്ത് ആഷ്‌വിൻ, കോർപ്പറേഷൻ സെക്രട്ടറി ഷിബു.പി.എസ്, അഡീഷണൽ സെക്രട്ടറി സജി.എൽ.എസ് എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |