
വൈപ്പിൻ: നായരമ്പലം ഭഗവതിവിലാസം ക്ഷേത്രത്തിലെ വഴിപാട് കൗണ്ടറിൽ നിന്ന് ഇരുപതിനായിരം രൂപ മോഷ്ടിച്ച സംഭവത്തിൽ ഞാറക്കൽ പൊലീസ് ഒരാളെ അറസ്റ്റ് ചെയ്തു. ആലപ്പുഴ പട്ടണക്കാട് സഞ്ജയ് നിവാസിൽ സഞ്ജയ് ബാബുവാണ് (23) അറസ്റ്റിലായത്. മൂന്നുപേർ സംഘത്തിലുണ്ടായിരുന്നു.സി.സി ടിവിയിൽ പതിഞ്ഞ ചിത്രങ്ങൾ കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ തിരിച്ചറിഞ്ഞത്. തുടർന്ന് പ്രിൻസിപ്പിൾ എസ്.ഐ അരുണിന്റെ നേതൃത്വത്തിലാണ് സഞ്ജയ് ബാബുവിനെ പട്ടണക്കാട് നിന്നും അറസ്റ്റ് ചെയ്തത്. മറ്റു രണ്ടുപേർക്ക് വേണ്ടി അന്വേഷണം ഊർജ്ജിതമാക്കി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |