SignIn
Kerala Kaumudi Online
Tuesday, 16 June 2026 1.15 AM IST

ഉസ്താദ് ബിസ്മില്ലാഖാൻ യുവപുരസ്കാരം

nv-vijesh-marar

പിറവം: പാരമ്പര്യ മുടിയേറ്റ് കലാകാരൻ തിരുമറയൂർ വിജേഷ് മാരാർ കേന്ദ്ര സംഗീത നാടക അക്കാഡമിയുടെ 2024ലെ ഉസ്താദ് ബിസ്മില്ലാഖാൻ യുവപുരസകാരത്തിന് അർഹനായി. 25000 രൂപയാണ് പുരസ്കാരത്തുക. തിരുമറയൂർ ശ്രീഭദ്ര മുടിയേറ്റ് സംഘത്തിന്റെ മുഖ്യചുമതലക്കാരനാണ് വിജേഷ്. തിരുമറയൂർ വിജയൻ മാരാരുടെയും രാധയുടെയും മകനാണ്. അച്ഛനിൽ നിന്ന് തന്നെയാണ് മുടിയേറ്റിന്റെ പാരമ്പര്യ ചുവടുകൾ അഭ്യസിച്ചത്. മണീട് നെച്ചൂർ മടക്കിൽക്കാവിൽ പാരമ്പര്യസംബന്ധി അടിയന്തിരക്കാനായ വിജേഷ് കഴിഞ്ഞ പത്തുവർഷത്തിലേറെയായി മുടിയേറ്റ് അഭ്യസിപ്പിച്ചുവരുന്നു. ഡൽഹിയിൽ നടക്കുന്ന ചടങ്ങിൽ രാഷ്ട്രപതി ദ്രൗപതി മുർമു പുരസ്കാരം സമ്മാനിക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL