
ആലുവ: ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി നടക്കുന്ന പരിശോധനയിൽ താരമായിമാറുകയാണ് 'മിസ്റ്റി' നായ. റൂറൽ ജില്ല പൊലീസിലെ കെ 9 സ്ക്വാഡിലെ നാർക്കോട്ടിക്ക് സ്നിഫറാണ്. എട്ട് വയസുള്ള ലാബ്രഡോർ റിട്രീവ് വിഭാഗത്തിൽപ്പെട്ട മിസ്റ്റി മയക്കുമരുന്ന് കണ്ടുപിടിക്കാൻ വിദഗ്ധയാണ്.
മയക്കുമരുന്ന് കണ്ടുപിടിക്കുന്നതിനുള്ള പ്രത്യേക പരിശീലനവും നേടിയിട്ടുണ്ട്. മികച്ച സേവനത്തിന് ഗുഡ് സർവീസ് എൻട്രി ഉൾപ്പെടെ ബഹുമതി ലഭിച്ചിട്ടുണ്ട്.
സീനിയർ സി.പി.ഒമാരായ കെ.ജെ.രാജീവ്, വി.എ.ശ്രീകുമാർ എന്നിവരാണ് ഹാന്റലർമാർ. മിസ്റ്റിയെ കൂടാതെ എക്സ്പ്ലൊസീവ് സ്നിഫർമാരായ ജാമി, ബെർട്ടി, അർജുൻ, ക്രൈം സീൻ ട്രാക്കർമാരായ മാർലി, ടിൽഡ എന്നിവരാണ് കെ9 സ്ക്വാഡിലുള്ളത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |