
കൊച്ചി: കുസാറ്റിൽ 17ന് നടക്കുന്ന സ്റ്റാഫ് കൗൺസിൽ തിരഞ്ഞെടുപ്പിൽ വോട്ടർമാരുടെ രഹസ്യസ്വഭാവം ഉറപ്പാക്കാൻ ഹൈക്കോടതി ഇടപെടൽ. ബാലറ്റ് പേപ്പറിൽ സീരിയൽ നമ്പർ രേഖപ്പെടുത്തരുതെന്നും കൗണ്ടർഫോയിലിൽ മാത്രം സീരിയൽ നമ്പർ നൽകിയാൽ മതിയെന്നും ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണൻ ഉത്തരവിട്ടു. വോട്ടെടുപ്പിൽ സുതാര്യത ഉറപ്പാക്കണമെന്നും വോട്ടർമാരുടെ വ്യക്തിത്വം വെളിപ്പെടാതിരിക്കാൻ നടപടി വേണമെന്നും ആവശ്യപ്പെട്ട് ഡോ. പി.സി. ഹരിഗോവിന്ദ് ഉൾപ്പെടെയുള്ളവർ നൽകിയ ഹർജിയിലാണ് ഇടക്കാല ഉത്തരവ്. സർവകലാശാലാ ചട്ടപ്രകാരം ബാലറ്റ് പേപ്പറിൽ തിരിച്ചറിയൽ അടയാളം വേണമെന്ന വ്യവസ്ഥ നിലനിൽക്കെത്തന്നെ, വോട്ടെടുപ്പിന്റെ സുതാര്യത ഉറപ്പാക്കാനുള്ള ഇടപെടലാണ് ഹൈക്കോടതി നടത്തിയത്. ഹർജി 24ന് വീണ്ടും പരിഗണിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |