
കൊച്ചി: കേന്ദ്ര സർക്കാർ നടപ്പാക്കിയ ഇൻഡസ്ട്രിയൽ റിലേഷൻസ് കോഡ്, സാമൂഹ്യ സുരക്ഷാ കോഡ്, വ്യവസായ സുരക്ഷാ കോഡ്, വേതന നിർണയം എന്നിവയുടെ തൊഴിലാളിവിരുദ്ധ പ്രത്യാഘാതങ്ങൾ ലഘൂകരിക്കാൻ സംസ്ഥാന സർക്കാർ സമാന്തര നിയമങ്ങൾ കൊണ്ടുവരണമെന്ന് എച്ച്.എം.എസ് ദേശീയ സെക്രട്ടറി തമ്പാൻ തോമസ് ആവശ്യപ്പെട്ടു. ലേബർ കോഡ് പ്രാബല്യത്തിൽ വന്ന സാഹചര്യത്തിൽ ഇത്തരം നടപടി അനിവാര്യമാണ്. നിലവിലുണ്ടായിരുന്ന തൊഴിൽത്തർക്ക നിയമത്തിൽ മഹാരാഷ്ട്ര സർക്കാർ പ്രത്യേക ഭേദഗതികൾ കൊണ്ടുവന്നു. ലേബർ കോഡുകൾക്കെതിരെയുള്ള പോരാട്ടം അതിശക്തവും വ്യത്യസ്ത സമീപനരീതികൾ ഉൾക്കൊള്ളുന്നതുമായിരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |