
കൊച്ചി: പൊതുമേഖലാ സ്ഥാപനമായ കൊച്ചി കപ്പൽശാലയുടെ ഓഹരി വിൽക്കാനുള്ള കേന്ദ്രനീക്കത്തിൽ സി.പി.എം പ്രതിഷേധിച്ചു. പൊതുമേഖലയെ സ്വകാര്യവത്കരിക്കാനുള്ള കേന്ദ്ര അജണ്ടയുടെ ഭാഗമാണിതെന്ന് ജില്ലാ സെക്രട്ടറി എസ്. സതീഷ് ആരോപിച്ചു. കപ്പൽശാലയുടെ 32.14 ശതമാനം ഓഹരികൾ ഇതിനകം വിറ്റഴിച്ചു. അഞ്ചു ശതമാനം കൂടിയാണ് വിറ്റഴിക്കുന്നത്. കേന്ദ്രസർക്കാരിന് 67.86 ശതമാനം ഓഹരിയാണുള്ളത്. വില്പന പൂർത്തിയായാൽ 62.86 ശതമാനമായി കുറയും. തന്ത്രപ്രധാന മേഖലയായ കപ്പൽ നിർമ്മാണ രംഗത്തെ പൊതുമേഖല സ്ഥാപനമായ കപ്പൽശാലയെ സ്വകാര്യ കോർപ്പറേറ്റുകൾക്ക് കൈമാറാനുള്ള നീക്കമാണ് കേന്ദ്രം നടത്തുന്നത്. ഓഹരി വില്പന പിൻവലിച്ച് കപ്പൽശാലയെ പൊതുമേഖലയിൽ സംരക്ഷിക്കണമെന്ന് എസ്. സതീഷ് ആവശ്യപ്പെട്ടു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |