
കൊച്ചി: സാമൂഹിക പ്രതിബദ്ധതയുള്ള ആരോഗ്യ സംരക്ഷണ പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകുകയെന്ന ലക്ഷ്യത്തോടെ ജെ.സി.ഐ എറണാകുളം ക്വീൻ ബീസ്, ഓറഞ്ച് റണ്ണേഴ്സ് ആൻഡ് റൈഡേഴ്സ് ക്ലബിന്റെ സഹകരണത്തോടെ 'സാരി വാക്കത്തൺ 2.0" സംഘടിപ്പിക്കുന്നു. 16ന് രാവിലെ 6ന് വൈറ്റില ഡെക്കാത്ത്‌ലോണിൽ ആരംഭിക്കുന്ന മൂന്ന് കിലോമീറ്റർ കൂട്ടനടത്തത്തിൽ സ്ത്രീകൾ പരമ്പരാഗത സാരിയണിഞ്ഞ് പങ്കെടുക്കും. ജെ.ബി, പി.സി - അഞ്ജലി ഹോം പാലിയേറ്റീവ് കെയർ സെന്ററിലേക്ക് ഫിസിയോതെറാപ്പി ഉപകരണങ്ങൾ വാങ്ങുന്നതിനാണ് ധനശേഖരണം. 499 രൂപയാണ് രജിസ്ട്രേഷൻ ഫീസ്. പങ്കെടുന്നവർക്ക് ഫിനിഷേഴ്സ് മെഡലും ഇ സർട്ടിഫിക്കറ്റും നൽകും. രജിസ്ട്രേഷനും വിവരങ്ങൾക്കും: 7510648533, 9567578202.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |