കൊച്ചി: മലയാളി സൈബർ സെക്യൂരിറ്റി സ്റ്റാർട്ടപ്പായ ഫാൽക്കൺ ഫീഡ്‌സിന് ഐ.ടി വ്യവസായ സംഘടനയായ നാസ്‌കോമിന്റെ 'ഇമേർജ് 50 അവാർഡ് " ലഭിച്ചു. നന്ദകിഷോർ ഹരികുമാർ, രാകേഷ് ഐക്കര എന്നിവർ ചേർന്ന് രൂപീകരിച്ച കമ്പനിയുടെ ആസ്ഥാനം ബംഗളൂരുവിലാണ്. കൊച്ചിയിലും ലണ്ടനിലും ഓഫീസുകളുണ്ട്. സൈബർ ഭീഷണികളും വിവരച്ചോർച്ചകളും തത്സമയം നിരീക്ഷിക്കുകയും പ്രതിരോധിക്കുകയും ചെയ്യുന്ന സാങ്കേതികവിദ്യയാണ് ഫാൽക്കൺ ഫീഡ്‌സ് വികസിപ്പിച്ചത്. നാസ്‌കോം ഡീപ്‌ടെക് ഡയറക്ടറും ഹെഡുമായ ശ്രേയയിൽ നിന്ന് രാകേഷ് ഐക്കര പുരസ്‌കാരം ഏറ്റുവാങ്ങി. സൈബർ സുരക്ഷ എല്ലാവർക്കും പ്രാപ്യമാക്കുകയെന്ന തങ്ങളുടെ കാഴ്ചപ്പാടിനുള്ള അംഗീകാരമാണ് പുരസ്‌കാരമെന്ന് രാകേഷ് ഐക്കര പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |