അങ്കമാലി: ഓണത്തോടനുബന്ധിച്ചുള്ള സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി അങ്കമാലി എക്സൈസ് റേഞ്ച് ഓഫീസിലെ ഇൻസ്‌പെക്ടർ എ. വിപിൻദാസും പാർട്ടിയും നടത്തിയ പരിശോധനയിൽ അങ്കമാലി പഴയ മാർക്കറ്റിന് സമീപത്തുനിന്ന് 2.062 കിലോ കഞ്ചാവുമായി മുർഷിദാബാദ് സ്വദേശി ലാലൻ ഷേക്കിനെ (23) പിടികൂടി. പ്രതിയെ കോടതി റിമാൻഡ് ചെയ്തു. രാത്രി നടത്തിയ പരിശോധനയിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർ (ഗ്രേഡ് ) പി.കെ. ബിജു , പ്രിവെന്റീവ് ഓഫീസർ എം.എ. ഷിബു, പ്രിവെന്റീവ് ഓഫീസർ (ഗ്രേഡ് ) വി.ബി. രാജേഷ്, സിവിൽ എക്സൈസ് ഓഫീസർമാരായ സൽമാനുൽഫാരിസ്, എസ്. നൗഫൽ, ഡ്രൈവർ പി.ബി. സജീഷ് എന്നിവർ ഉണ്ടായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |