SignIn
Kerala Kaumudi Online
Monday, 21 September 2026 12.44 PM IST

സിപ്‌സ്‌കോൺ 26 ആരംഭിച്ചു

കൊച്ചി: ഇന്ത്യൻ സൈക്യാട്രിക് സൊസൈറ്റിയുടെ സംസ്ഥാന സമ്മേളനമായ സിപ്‌സ്‌കോൺ 26 കലൂർ ഐ.എം.എ ഹൗസിൽ ആരംഭിച്ചു. തുടർവിദ്യാഭ്യാസ പരിപാടി സംസ്ഥാന പ്രസിഡന്റ് ഡോ. അനൂപ് വിൻസന്റ് ഉദ്ഘാടനം ചെയ്തു. ഡോ. പിജെ. പ്രതീഷ് അദ്ധ്യക്ഷത വഹിച്ചു. സിപ്‌സ്‌കോൺ 26 സമ്മേളനം ഇന്ന് രാവിലെ 10.30ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യും. ഡോ. അനൂപ് വിൻസന്റ് അദ്ധ്യക്ഷത വഹിക്കും. ഉച്ചയ്ക്ക് 12.15ന് ഇന്ത്യൻ സൈക്യാട്രിക് സൊസൈറ്റി സംസ്ഥാന കൗൺസിൽ യോഗം നടക്കും. മാനസികാരാഗ്യവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ പ്രബന്ധങ്ങൾ അവതരിപ്പിക്കും. സമ്മേളനത്തിന്റെ ഭാഗമായി 30 സ്റ്റാളുകളും ഒരുക്കിയിട്ടുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM, SIPS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ