
കൊച്ചി: സ്വകാര്യ സർക്കാർ സെക്ടറുകളിലെ പ്രമുഖ സ്ഥാപനങ്ങളുടെ സ്റ്റാളുകൾ കൂടി ഉൾപ്പെടുത്തി കലൂർ ഹെലിപ്പാഡ് മൈതാനത്ത് സപ്ലൈകോ ഓണം മെഗാ ട്രേഡ്‌ഫെയർ ഒരുക്കി. 4000 ചതുരശ്ര അടി വിസ്തീർണത്തിൽ എയർക്കണ്ടീഷൻ ചെയ്ത് ഒരുക്കിയിരിക്കുന്ന സ്റ്റാളിൽ സപ്ലൈകോയ്ക്ക് പുറമേ മിൽമ, പച്ചക്കറി, തുണിത്തരങ്ങൾ, ഫുട് വെയറുകൾ, ഭക്ഷ്യ ഉത്പന്നങ്ങൾ, പൊതുമേഖലാ സ്ഥാപനങ്ങൾ, ഓട്ടോമൊബൈൽസ് തുടങ്ങി വിവിധ വിഭാഗങ്ങളിലുള്ള ഉത്പ്പന്നങ്ങളുമുണ്ട്. ഖാദി ഗ്രാമ വ്യവസായ ബോർഡ്, മിൽമ, ഹോർട്ടികോർപ് തുടങ്ങി 22 പ്രത്യേക സ്റ്റാളുകളും സജ്ജീകരിച്ചിട്ടുണ്ട്. 25 വരെ രാവിലെ 10 മുതൽ വൈകിട്ട് 9 വരെയാണ് പ്രവർത്തനം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |