SignIn
Kerala Kaumudi Online
Tuesday, 11 August 2026 4.08 AM IST

ഓണം പൊലിപ്പിക്കാൻ കെ.എസ്.ആർ.ടി.സി

onam

കൊച്ചി: ഓണക്കാലത്തെ യാത്രാത്തിരക്ക് പരിഹരിക്കാൻ 37 പ്രത്യേക അന്തർസംസ്ഥാന സർവീസുകൾ പ്രഖ്യാപിച്ച് കെ.എസ്.ആർ.ടി.സി. 18 മുതൽ സെപ്തംബർ 2 വരെ ബംഗളൂരു, മൈസൂരു, ചെന്നൈ എന്നിവിടങ്ങളിലേക്കും തിരികെയുമുള്ള അധിക സർവീസുകളുടെ ഓൺലൈൻ ബുക്കിംഗ് ഇതിനോടകം ആരംഭിച്ചിട്ടുണ്ട്. ജില്ലാ ഡിപ്പോകൾക്ക് പുറമെ ചേർത്തല, ഹരിപ്പാട്, പുനലൂർ, കൊട്ടാരക്കര, പയ്യന്നൂർ, കാഞ്ഞങ്ങാട് തുടങ്ങിയ കേന്ദ്രങ്ങളെയും പ്രത്യേക സർവീസുകളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ബംഗളൂരുവിൽ നിന്ന് എറണാകുളത്തേക്ക് മൂന്ന് സൂപ്പർ ഡീലക്സ് സർവീസുകളും ഒരു മൾട്ടി ആക്സിൽ എ.സി സർവീസുമാണുള്ളത്. കോഴിക്കോട്, കണ്ണൂർ, മലപ്പുറം, തൃശൂർ, ആലപ്പുഴ, കോട്ടയം, കൊല്ലം, പുനലൂർ, കൊട്ടാരക്കര, ചേർത്തല, ഹരിപ്പാട്, പയ്യന്നൂർ, കാഞ്ഞങ്ങാട്, തിരുവനന്തപുരം എന്നിവിടങ്ങളിലേക്കും പ്രത്യേക സർവീസുകൾ നടത്തും.

ബംഗളൂരു - കോഴിക്കോട് റൂട്ടിൽ എട്ട് ഫാസ്റ്റ് സർവീസുകളും ബംഗളൂരു - കണ്ണൂർ റൂട്ടിൽ നാല് ഫാസ്റ്റ് സർവീസുകളുമാണുള്ളത്. മൈസൂരു - കണ്ണൂർ, മൈസൂരു - എറണാകുളം, മൈസൂരു - തൃശൂർ, ചെന്നൈ - തിരുവനന്തപുരം, ചെന്നൈ - എറണാകുളം റൂട്ടുകളിലും സർവീസുകളുണ്ട്.

കെ.എസ്.ആർ.ടി.സിയുടെ ഔദ്യോഗിക വെബ്സൈറ്റ്, Ente KSRTC Neo OPRS മൊബൈൽ ആപ്പ്, കെ.എസ്.ആർ.ടി.സി റിസർവേഷൻ കൗണ്ടറുകൾ എന്നിവ വഴിയാണ് ടിക്കറ്റുകൾ ബുക്ക് ചെയ്യേണ്ടത്.

37 പ്രത്യേക സർവീസുകൾ

പ്രത്യേക സർവീസുകൾ

തിരുവനന്തപുരം - 2 (ബംഗളൂരു 1, ചെന്നൈ 1)

കൊല്ലം - 3 (കൊല്ലം 1, പുനലൂർ 1, കൊട്ടാരക്കര 1)

ആലപ്പുഴ - 3 (ആലപ്പുഴ 1, ചേർത്തല 1, ഹരിപ്പാട് 1)

കോട്ടയം - 2 (ബംഗളൂരു 2)

എറണാകുളം - 6 (ബംഗളൂരു 4, മൈസൂരു 1, ചെന്നൈ 1)

തൃശൂർ - 4 (ബംഗളൂരു 3, മൈസൂരു 1)

മലപ്പുറം - 1 (ബംഗളൂരു1)

കോഴിക്കോട് - 8 (ബംഗളൂരു 8)

കണ്ണൂർ - 7 ( കണ്ണൂർ - ബംഗളൂരു 4, കണ്ണൂർ -സൂരു 2, പയ്യന്നൂർ - ബംഗളൂരു 1)

കാസർകോട് - 1 (കാഞ്ഞങ്ങാട് - ബംഗളൂരു)

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL