SignIn
Kerala Kaumudi Online
Tuesday, 11 August 2026 4.08 AM IST

ടൂൾകിറ്റ് ഗ്രാന്റിന് അപേക്ഷ ക്ഷണിച്ചു

കൊച്ചി: ഒ.ബി.സി വിഭാഗത്തിൽപ്പെട്ട പരമ്പരാഗത കരകൗശല വിദഗ്ദ്ധർ, കൈപ്പണിക്കാർ, പൂർണ വൈദഗ്ദ്ധ്യമില്ലാത്ത തൊഴിലാളികൾ എന്നിവർക്കായി പിന്നാക്ക വിഭാഗ വികസന വകുപ്പ് ടൂൾകിറ്റ് ഗ്രാന്റിന് അപേക്ഷ ക്ഷണിച്ചു. തൊഴിൽ വൈദഗ്ദ്ധ്യം വർദ്ധിപ്പിക്കുന്നതിനും വരുമാനം മെച്ചപ്പെടുത്തുന്നതിനുമാണ് ധനസഹായം നൽകുന്നത്. കുടുംബ വാർഷിക വരുമാനം 2.5 ലക്ഷം രൂപയിൽ കവിയരുത്. 18നും 60നും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. താല്പര്യമുള്ളവർ www.bwin.kerala.gov.in എന്ന പോർട്ടൽ മുഖേന അപേക്ഷ സമർപ്പിക്കണം. അവസാന തീയതി ആഗസ്റ്റ് 31. വിജ്ഞാപനം വെബ്സൈറ്റിൽ ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക് പിന്നാക്ക വിഭാഗ വികസന വകുപ്പിന്റെ എറണാകുളം മേഖലാ ഓഫീസ് സന്ദർശിക്കുക. ഫോൺ: 0484-2983130

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL