കൊച്ചി: ഓണത്തോടനുബന്ധിച്ചുള്ള എക്‌സൈസ് സ്‌പെഷ്യൽ ഡ്രൈവിൽ എം.ഡി.എം.എയും കഞ്ചാവുമായി യുവാവ് പിടിയിലായി. കളമശേരി പെരിങ്ങോട്ടുപറമ്പിൽ വീട്ടിൽ സിറാജുദ്ദീനെയാണ് (35) എറണാകുളം എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ കെ.എസ്. കണ്ണന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.
ഇടപ്പള്ളിയിലെ മാളിന് എതിർവശം നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്. ഇയാൾ എത്തിയ ഓട്ടോയിൽ നിന്ന് 6.39 ഗ്രാം എം.ഡി.എം.എയും 6.92 ഗ്രാം കഞ്ചാവും കണ്ടെടുത്തു. ഇന്ന് കോടതിയിൽ ഹാജരാക്കും. അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർ സുരേഷ് കുമാർ, പ്രിവന്റീവ് ഓഫീസർ സുനീഷ് കുമാർ, സിവിൽ എക്‌സൈസ് ഓഫീസർമാരായ വി.എം. സെയ്ദ്, എം. ബൈജു, ഡ്രൈവർ ശിഹാബുദ്ദീൻ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |