SignIn
Kerala Kaumudi Online
Tuesday, 11 August 2026 4.08 AM IST

പ്രകടനവും പൊതുയോഗവും

protest
കർഷക സംഘടനകളും ട്രേഡ് യൂണിയനുകളും ചേർന്നു പ്രഖ്യാപിച്ച ദേശീയ പ്രക്ഷോഭത്തോടനുബന്ധിച്ച് എ.ഐ.കെ.കെ.എം.എസും എ.ഐ.യു.ടി.യു.സിയും സംയുക്തമായി എറണാകുളത്ത് നടത്തിയ പ്രകടനവും പൊതുയോഗവും പി.എം.ദിനേശൻ ഉദ്ഘാടനം ചെയ്യുന്നു

കൊച്ചി: കേന്ദ്ര ട്രേഡ് യൂണിയനുകളും സംയുക്ത കിസാൻ മോർച്ചയും ചേർന്ന് പ്രഖ്യാപിച്ച ദേശീയ പ്രക്ഷോഭത്തിന്റെ ഭാഗമായി എ.ഐ.യു.ടി.യു.സിയും എ.ഐ.കെ.കെ.എം.എസും സംയുക്ത പ്രകടനവും പൊതുയോഗവും നടത്തി. എറണാകുളം മേനകയിൽ നിന്നാരംഭിച്ച പ്രകടനം ഹൈക്കോടതി ജംഗ്ഷനിൽ സമാപിച്ചു. തുടർന്ന് നടന്ന പൊതുയോഗം എ.ഐ.യു.ടി.യു.സി അഖിലേന്ത്യ വർക്കിംഗ് കമ്മിറ്റിഅംഗം പി.എം. ദിനേശൻ ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ് പി.പി. സജീവ്കുമാർ അദ്ധ്യക്ഷനായി. പി.പി. എബ്രഹാം മുഖ്യപ്രസംഗം നടത്തി. കെ.ഒ.ഷാൻ, സി.കെ. ശിവദാസൻ, കെ.പി. സാൽവിൻ, അഡ്വ. പോൾ ടി. സാമുവൽ, സി.കെ. രാജേന്ദ്രൻ, കെ.എ. സതീശൻ, ജോണി ജോസഫ്, സാനുനാഥ്, ബ്രഹ്മകുമാർ തുടങ്ങിയവർ പ്രസംഗിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL