SignIn
Kerala Kaumudi Online
Saturday, 15 August 2026 3.39 AM IST

പവർ ലിഫ്റ്റിംഗിൽ ഇരട്ട സ്വർണം

premachandran-nair

പി​റ​വം​:​ ​മ​ഹാ​രാ​ഷ്ട്ര​യി​ലെ​ ​ഔ​റം​ഗ​ബാ​ദി​ൽ​ ​ന​ട​ന്ന​ ​നാ​ഷ​ണ​ൽ​ ​മാ​സ്റ്റേ​ഴ്സ് ​ദേ​ശീ​യ​ ​ക്ലാ​സി​ക് ​പ​വ​ർ​ ​ലി​ഫ്റ്റിം​ഗ് ​ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ​ ​കേ​ര​ള​ത്തി​ന് ​ഇ​ര​ട്ട​ ​സ്വ​ർ​ണ​ ​തി​ള​ക്കം.​ ​ദേ​ശീ​യ​ ​റെ​ക്കാ​ഡു​ക​ൾ​ ​തി​രു​ത്തി​ക്കു​റി​ച്ചാ​ണ് ​പി​റ​വം​ ​സ്വ​ദേ​ശി​യാ​യ​ ​പ്രേ​മ​ച​ന്ദ്ര​ൻ​ ​നാ​യ​ർ​ ​(74​)​ ​കേ​ര​ള​ത്തി​ന് ​അ​ഭി​മാ​ന​ ​നേ​ട്ടം​ ​നേ​ടി​യ​ത്.​ ​​​പി​റ​വം​ ​കാ​രി​ശേ​രി​ൽ​ ​വീ​ട്ടി​ൽ​ ​പ്രേ​മ​ച​ന്ദ്ര​ൻ​ ​നാ​യ​ർ​ ​ക്ലാ​സി​ക്,​ ​എ​ക്വി​പ്ഡ് ​എ​ന്നീ​ ​ര​ണ്ടു​ ​വി​ഭാ​ഗ​ങ്ങ​ളി​ലാ​യാ​ണ് ​സ്വ​ർ​ണം​ ​സ്വ​ന്ത​മാ​ക്കി​യ​ത്.​ ​ക്ലാ​സി​ക് ​പ​വ​ർ​ ​ലി​ഫ്റ്റിം​ഗി​ൽ​ 350.5​ ​കി​ലോ​ഗ്രാം​ ​ഭാ​രം​ ​ഉ​യ​ർ​ത്തി​യാ​ണ് ​ആ​ദ്യ​ ​സ്വ​ർ​ണം​ ​ക​ര​സ്ഥ​മാ​ക്കി​യ​ത്.​ 70​ ​വ​യ​സി​ന് ​മു​ക​ളി​ലു​ള്ള​വ​രു​ടെ​ ​എ​ക്വി​പ്ഡ് ​വി​ഭാ​ഗം​ ​മ​ത്സ​ര​ത്തി​ൽ​ ​അ​ദ്ദേ​ഹം​ 383​ ​കി​ലോ​ഗ്രാം​ ​ഭാ​ര​മു​യ​ർ​ത്തി​ ​​ ​ദേ​ശീ​യ​ ​റെ​ക്കാ​ഡോ​ടെ​യാ​ണ് സ്വർണം ​നേ​ടി​യ​ത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL