
കൊച്ചി: ലക്ഷദ്വീപിലെ മിനിക്കോയിൽ പവിഴജീവികളുടെ (കോറൽ) സംഗമം. കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിന്റെ സമുദ്രസസ്തനി സർവേയിലാണ് കടലിനടിയിലെ ദൃശ്യം ശ്രദ്ധയിൽപ്പെട്ടത്. ഓറഞ്ച്, വെളള, പച്ച നിറങ്ങളിൽ രണ്ട് തരം പവിഴജീവികൾ ചേർന്ന് നിൽക്കുന്നതാണ് കണ്ടെത്തിയത്. കാലാവസ്ഥാ വ്യതിയാനം സമുദ്ര ആവാസവ്യവസ്ഥയിലുണ്ടാക്കുന്ന ആഘാതത്തിന്റെ തെളിവാണിതെന്ന് ഗവേഷകർ പറയുന്നു. സമുദ്രത്തിന്റെ ആരോഗ്യത്തെക്കുറിച്ചുള്ള വലിയൊരു മുന്നറിയിപ്പാണ് ചിത്രമെന്ന് സി.എം.എഫ്.ആർ.ഐ ഡയറക്ടർ ഡോ. ഗ്രിൻസൺ ജോർജ് പറഞ്ഞു. സി.എം.എഫ്.ആർ.ഐയിൽ ഗവേഷകനായ ആൽവിൻ ആന്റോയാണ് ദൃശ്യം ക്യാമറയിൽ പകർത്തിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |