
കൊച്ചി: മുതിർന്ന പൗരന്മാർക്ക് റെയിൽവെ നൽകിയിരുന്ന ഇളവുകൾ പുന:സ്ഥാപിക്കണമെന്ന് രാഷ്ട്രീയ ജനതാദൾ (ആർ.ജെ.ഡി) ആവശ്യപ്പെട്ടു. മുതിർന്ന പൗരന്മാരോട് കാണിക്കുന്ന മനുഷ്യത്വരഹിതവും അനീതിയും റെയിൽവെ അവസാനിപ്പിക്കണം. ആർ.ജെ.ഡി നേതാവ് ലാലു പ്രസാദ് യാദവ് കേന്ദ്ര റെയിൽവെ മന്ത്രിയായിരിക്കെ അനുവദിച്ച ഇളവുകളാണ് എൻ.ഡി.എ സർക്കാർ ഇല്ലാതാക്കിയത്. 60 വയസിന് മുകളിലുള്ള പുരുഷന്മാർക്ക് 40 ശതമാനവും 58 വയസിന് മുകളിലുള്ള സ്ത്രീകൾക്ക് 50 ശതമാനവും ടിക്കറ്റ് നിരക്കിൽ നൽകിയിരുന്ന ഇളവ് പുന:സ്ഥാപിക്കണമെന്ന് റെയിൽവെ മന്ത്രാലയത്തിനും മന്ത്രിക്കും നൽകിയ നിവേദനത്തിൽ ആർ.ജെ.ഡി ദേശീയ ജനറൽ സെക്രട്ടറി അനു ചാക്കോ ആവശ്യപ്പെട്ടു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |