
വൈപ്പിൻ: സ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതി വിഹിതം വെട്ടിക്കുറച്ച സംസ്ഥാന സർക്കാരിനെതിരെയും എളങ്കുന്നപ്പുഴ പഞ്ചായത്ത് ഭരണസമിതിയുടെ കെട്ടുകാര്യസ്ഥതയ്ക്ക് എതിരെയും എൽ.ഡി.എഫിന്റെ നേതൃത്വത്തിൽ പഞ്ചായത്ത് മാർച്ച് നടത്തി. മാർച്ച് വളപ്പ് ജംഗ്ഷനിൽ നിന്നാരംഭിച്ചു. പ്രതിഷേധ സമരം കോൺഗ്രസ് (എസ്) ജില്ലാ പ്രസിഡന്റ് അനിൽ കാഞ്ഞിലി ഉദ്ഘാടനം ചെയ്തു. സി.പി.ഐ ലോക്കൽ സെക്രട്ടറി വി.കെ സന്തോഷ് പ്രതിഷേധ സമരത്തിന്റെ അദ്ധ്യക്ഷത വഹിച്ചു. പി.ജെ കുശൻ, കെ.എസ്. രാധാകൃഷ്ണൻ, എം.പി പ്രശോഭ്, ടി.ബി ചന്ദ്രൻ, പി.സി പരമേശ്വരൻ, സി.എ അനീഷ് എന്നിവർ യോഗത്തിൽ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |