
ആലുവ: നിഹാൽ കെ. മുജീബിന്റെ കേരള ഫുട്ബാൾ ടീം പ്രവേശനം തോട്ടുമുഖം ക്രസന്റ് പബ്ലിക് സ്കൂളിന് ഓണസമ്മാനമായി. സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിയായ നിഹാലിന് സംസ്ഥാന അണ്ടർ 19 ടീമിലാണ് ഇടം ലഭിച്ചത്. സ്കൂളിലെ ഫുട്ബാൾ അക്കാഡമിയുടെ പരിശീലനമാണ് നിഹാലിന്റെ നേട്ടത്തിന് കരുത്തായത്. പരിചയസമ്പന്നരായ പരിശീലകരുടെ നേതൃത്വത്തിൽ ശാസ്ത്രീയവും ചിട്ടയായതുമായ പരിശീലനമാണ് ലഭിച്ചത്. സ്കൂൾ ഗ്രൗണ്ടിൽ നിന്ന് കേരള ടീമിലേക്കുള്ള നിഹാലിന്റെ യാത്ര ക്രസന്റ് പബ്ലിക് സ്കൂളിലെ കായിക പരിശീലനത്തിന്റെ മികവിന്റെ നേർക്കാഴ്ച കൂടിയാണ്. നിഹാലിന്റെ ആത്മാർത്ഥതയും സമർപ്പണവും പരിശീലകരുടെ മാർഗനിർദേശവും മാതാപിതാക്കളുടെ പിന്തുണയുമാണ് നേട്ടത്തിന് പിന്നിൽ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |