
കൊച്ചി: നാഷണൽ പബ്ലിക് സ്പീക്കിംഗ് ആൻഡ് എഡ്യൂക്കേഷൻ ട്രസ്റ്റ് സംഘടിപ്പിച്ച നാഷണൽ പബ്ലിക് സ്പീക്കിംഗ് ചാമ്പ്യൻഷിപ്പ് ഫൈനൽ വൈറ്റില അസാദി കോളേജിൽ നടന്നു. ഫാക്ട് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ എസ്. ശക്തിമണി ചാമ്പ്യൻഷിപ്പ് ഉദ്ഘാടനം ചെയ്തു. പ്രൊഫ. ബി. ആർ. അജിത് അദ്ധ്യക്ഷത വഹിച്ചു. ശ്രേയ അനിൽ, ലോഗസ് ഗാന്ധി, ഐറ നസ്മിൻ കെ.കെ. (കിഡ്സ് വിഭാഗം), ലയശ്രീ, ഗൗരി പാർവതി സജിത്, അങ്കിത് നാരായണൻ (ജൂനിയർ ), ജനനി അരുമുഖം, ചാരന്യ രാജേഷ്, പ്രിയ ഷാജി (സീനിയർ) എന്നിവരാണ് വിജയികൾ. നൈനാൻ സി.എസ്., ഷാജി ജനാർദ്ദനൻ, ബാലചന്ദ്രൻ ദാസ് എന്നിവരായിരുന്നു ചീഫ് ജഡ്ജിമാർ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |