
കളമശേരി: പെരിയാറിനെ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് കേരള നേച്ചർ പ്രൊട്ടക്ഷൻ കൗൺസിൽ പ്രസിഡന്റ് ഡോ.സി.എം. ജോയി മുഖ്യമന്ത്രി വി.ഡി.സതീശന് നിവേദനം നൽകി. വ്യവസായ മലിനീകരണം മൂലം പെരിയാർ നദി നിറം മാറി ഒഴുകാത്ത ഒരു ദിവസം പോലുമില്ല. ജനങ്ങൾ മലിനജലം കുടിക്കുന്നത് കൊണ്ട് അൾസർ, കാൻസർ, ഛർദ്ദി, അതിസാരം, മറ്റു രോഗങ്ങൾ, ആജീവനാന്തം ആരോഗ്യ പ്രശ്നങ്ങൾ. കൊച്ചിയിൽ ശുദ്ധജലം പ്രതിസന്ധിയിലാണ്. കാലാവസ്ഥാ വ്യതിയാനം വരൾച്ചയിലേക്ക് നയിക്കും എന്ന് ലോകം ഭയപ്പെടുമ്പോൾ കേരളത്തിൽ ശുദ്ധജലസ്രോതസ്സുകൾ സർക്കാരിന്റെ നിസംഗത മൂലം നശിക്കരുതെന്നു അഭ്യർത്ഥിക്കുന്നു. ശാസ്ത്രീയ കർമപദ്ധതി ഇനിയും വൈകരുതെന്നും നിവേദനത്തിലുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |