
അങ്കമാലി: വി.ടി. സ്മാരക ട്രസ്റ്റിന്റെ വാർഷികവും അവാർഡ് ദാനവും സെപ്തംബർ 12ന് നടക്കും. അങ്കമാലി മോർണിംഗ് സ്റ്റാർ കോളേജിൽ രാവിലെ 10ന് നടക്കുന്ന വാർഷിക സമ്മേളനം പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്യും. ട്രസ്റ്റ് ചെയർപേഴ്‌സൺ പ്രൊഫ. എം. തോമസ് മാത്യു അദ്ധ്യക്ഷനാകും. പി.വി. ഷാജികുമാറിന് 20,000 രൂപയും പ്രശസ്തിപത്രവും മെമന്റോയും അടങ്ങുന്ന വി.ടി അവാർഡ് സമ്മാനിക്കും. മരണവംശം എന്ന നോവലിനാണ് പുരസ്കാരം. റോജി എം. ജോൺ എം.എൽ.എ, ബെന്നി ബഹനാൻ എം.പി, എം.എൻ. കാരശേരി, അൻവർ സാദത്ത് എം.എൽ.എ, പ്രൊഫ. സുനന്ദ മുകുന്ദൻ, പ്രൊഫ. ലിസി മാത്യു എന്നിവർ സംസാരിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |