SignIn
Kerala Kaumudi Online
Friday, 11 September 2026 1.26 AM IST

ട്രീസ ജാക്സണിന് ഇറാസ്മസ് പ്ലസ് അവസരം

t
ട്രീസ ജാക്സൺ

കൊച്ചി: ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയിലെ ചരിത്രവിഭാഗം ഗവേഷക വിദ്യാർത്ഥി ട്രീസ ജാക്സണിനെ 2026ലെ ഇറാസ്മസ് പ്ലസ് സ്റ്റുഡന്റ് എക്സ്ചേഞ്ച് പ്രോഗ്രാമിലേക്ക് തിരഞ്ഞെടുത്തു. വിയന്നയിലെ സെൻട്രൽ യൂറോപ്യൻ യൂണിവേഴ്സിറ്റിയിൽ ഡിസംബർ 31 വരെ നടക്കുന്ന ഫാൾ സെമസ്റ്ററിൽ അക്കാഡമിക, ഗവേഷണ പ്രവർത്തനങ്ങളിൽ പങ്കെടുക്കും. അദ്ധ്യാപകർ, ഗവേഷകർ, വിദ്യാർത്ഥികൾ എന്നിവരുമായി ആശയവിനിമയം നടത്താനും അവസരമുണ്ടാകും. അങ്കമാലി സ്വദേശികളായ ജാക്സണിന്റെയും പ്രീമിയുടെയും മകളാണ് ട്രീസ. സർവകലാശാലയും സെൻട്രൽ യൂറോപ്യൻ യൂണിവേഴ്സിറ്റിയും 2024ൽ ധാരണാപത്രം ഒപ്പിട്ടിരുന്നു. 2025ൽ ഗ്രേസ് പി. ജോൺസിനും ജി. അപർണയ്ക്കും പരിപാടിയിൽ പ്രവേശനം ലഭിച്ചിരുന്നു. വൈസ് ചാൻസലർ ഡോ. സിസ തോമസ് അനുമോദിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL