
കൊച്ചി: ഇന്ത്യൻ കോളജ് ഒഫ് കാർഡിയോളജിയുടെ 33-ാമത് ദേശീയ സമ്മേളനമായ ഐ.സി.സികോൺ നാളെ മുതൽ 13 വരെ കൊച്ചി ഗ്രാൻഡ് ഹയാത്തിൽ നടക്കും. 12ന് വൈകിട്ട് 5.30ന് മുഖ്യമന്ത്രി വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്യും. ഡോ. സി.എൻ. മഞ്ജുനാഥ് എം.പി, ദേശീയ പ്രസിഡന്റ് ഡോ. കെ.എച്ച്. ശ്രീനിവാസ, നിയുക്ത പ്രസിഡന്റ് ഡോ. എ. ജാബിർ, സെക്രട്ടറി ഡോ. സി.എം. നാഗേഷ്, ഓർഗനൈസിംഗ് ചെയർമാൻ ഡോ. കെ. സുരേഷ് തുടങ്ങിയവർ സംസാരിക്കും. ഉയർന്ന രക്തസമ്മർദ്ദം, ശ്വാസകോശത്തിലെ രക്തം കട്ടപിടിക്കൽ, സങ്കീർണ ഹൃദയധമനി തടസങ്ങൾ തുടങ്ങിയവയുടെ ചികിത്സാരീതികൾ സമ്മേളനം ചർച്ച ചെയ്യുമെന്ന് ഡോ. വിനോദ് തോമസ് പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |