
ഏലൂർ: കേരള സർക്കാറിന്റെ അപ്രഖ്യാപിത പവർ കട്ടിനെതിരെ ബി.ജെ.പി ഏലൂർ വെസ്റ്റ് -ഈസ്റ്റ് കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ ഏലൂർ കെ. എസ്. ഇ. ബി ഓഫീസിന് മുൻപിൽ മെഴുകുതിരി കത്തിച്ച് പ്രതിഷേധിച്ചു. പ്രതിഷേധ ധർണ സംസ്ഥാന സെക്രട്ടറി ജിജി ജോസഫ് ഉദ് ഘാടനം ചെയ്തു. ജില്ലാ ജനറൽ സെക്രട്ടറി പി. എ. ബസത്കുമാർ,വെസ്റ്റ് ഏരിയ പ്രസിഡന്റ് വി .വി . പ്രകാശൻ, ഈസ്റ്റ് പ്രസിഡന്റ് പി.ബി ഗോപിനാഥ്, മണ്ഡലം വൈസ് പ്രസിഡന്റുമാരായ കെ. എൻ. അനിൽകുമാർ, എൻ. പി. ശ്രീകുമാർ തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |