
കൊച്ചി: പ്രവാസികൾക്ക് വിദേശത്തുനിന്ന് വോട്ട് ചെയ്യാനുള്ള സൗകര്യമൊരുക്കണമെന്നതുൾപ്പെടെ ആവശ്യങ്ങൾ ഉന്നയിച്ച് വേൾഡ് മലയാളി കൗൺസിൽ നേതാക്കൾ ബി.ജെ.പി ദേശീയ വൈസ് പ്രസിഡന്റ് രാം മാധവുമായി ഡൽഹിയിൽ കൂടിക്കാഴ്ച നടത്തി. കൗൺസിൽ ഗ്ലോബൽ വൈസ് പ്രസിഡന്റ് ഡോ. പി.ബി. ബോസ്, ഇന്ത്യ ചെയർമാൻ അഡ്വ. കെ.വി. സാബു എന്നിവരാണ് കൂടിക്കാഴ്ചയിൽ പങ്കെടുത്തത്.
പ്രവാസികൾക്ക് മണ്ഡലത്തിലെ ബൂത്തിൽ നേരിട്ടെത്താതെ വോട്ട് ചെയ്യാൻ ഇലക്ട്രോണിക് ബാലറ്റ്, എംബസി, കോൺസുലേറ്റ് അധിഷ്ഠിത വോട്ടിംഗ് തുടങ്ങിയ സുരക്ഷിത സാങ്കേതിക സംവിധാനങ്ങൾ ഏർപ്പെടുത്തണം. പ്രവാസികളുടെ ജനാധിപത്യ പങ്കാളിത്തവും സുരക്ഷയും ഉറപ്പാക്കാൻ നിവേദനം കേന്ദ്ര സർക്കാരിന് സമർപ്പിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |