SignIn
Kerala Kaumudi Online
Tuesday, 15 September 2026 1.22 AM IST

എം.എസ്.എം.ഇ പ്രഭാഷണം

reji

കൊച്ചി: കേരള മാനേജ്‌മെന്റ് അസോസിയേഷന്റെ എം.എസ്.എം.ഇ ഫോറം സംഘടിപ്പിച്ച പരിപാടിയിൽ കേന്ദ്ര സർക്കാരിന്റെ നാഷണൽ സ്‌മോൾ ഇൻഡസ്ട്രീസ് കോർപ്പറേഷൻ സംസ്ഥാന ഹെഡ് ഗ്രേസി റെജി പ്രഭാഷണം നടത്തി. വലിയ നിക്ഷേപത്തോടെ ബിസിനസ് ആരംഭിക്കുന്നതിനുപകരം ചെറിയ തോതിൽ തുടങ്ങി വിപണി ഉറപ്പിച്ച് ലഭിക്കുന്ന ലാഭം വീണ്ടും നിക്ഷേപിച്ച് ഘട്ടംഘട്ടമായി ശേഷി വർദ്ധിപ്പിക്കുന്നതാണ് ഫലപ്രദമായ സമീപനമെന്ന് അവർ പറഞ്ഞു. ലാഭം പരമാവധി പുനർനിക്ഷേപിക്കാൻ സംരംഭകർ ശ്രദ്ധിക്കണമെന്ന് അവർ പറഞ്ഞു. കെ.എം.എ പ്രസിഡന്റ് അൽജിയേഴ്‌സ് ഖാലിദ് അദ്ധ്യക്ഷത വഹിച്ചു. എസ്.എം.ഇ ഫോറം ചെയർപേഴ്സൺ കെ.വി ജോസ്, സെക്രട്ടറി ലേഖ ബാലചന്ദ്രൻ എന്നിവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM, KMA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL