
കൊച്ചി: സിവിൽ എൻജിനീയർമാരുടെ സംഘടനയായ ഇന്റഗ്രേറ്റഡ് സിവിൽ എൻജിനീയേഴ്സ് കൗൺസിൽ (ഐ.സി.ഇ.സി) സംഘടിപ്പിക്കുന്ന 'എൻജിനീയേഴ്സ് സമ്മിറ്റ് 26' നാളെ അങ്കമാലിയിലെ അഡ്ലക്സ് കൺവൻഷൻ സെന്ററിൽ നടക്കും. രാവിലെ 10.45ന് മെട്രോമാൻ ഇ. ശ്രീധരൻ ഉദ്ഘാടനം ചെയ്യും. ഐ.സി.ഇ.സി സംസ്ഥാന ചെയർമാൻ സാജൻ ജോസ് അദ്ധ്യക്ഷത വഹിക്കും. റഹീസ് പി. മുഖ്യപ്രഭാഷണം നടത്തും. എൻജിനീയറിംഗ് രംഗത്തെ സമഗ്രസംഭാവനയ്ക്കുള്ള പുരസ്കാരം ഇ. ശ്രീധരന് സമ്മാനിക്കും. ഷിനോജ് പി.എസ്., ജിനു അലക്സ്, കെ. അഷറഫ് അലി, സജിൻ സലീം എന്നിവർ സംസാരിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |