
ചെമ്പ്: ചെമ്പിലരയൻ ജലോത്സവത്തിന്റെ നടത്തിപ്പിനായി സംഘാടക സമിതി രൂപീകരിച്ചു. ചെമ്പ് ശ്രീജഗദംബിക അന്നദാനമണ്ഡപത്തിൽ ചേർന്ന യോഗം പ്രസിഡന്റ് എസ്.ഡി. സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു.ബോട്ട് ക്ലബ് സെക്രട്ടറി കെ.കെ. രമേശൻ അദ്ധ്യക്ഷനായി. സെപ്തംബർ 18 മുതൽ 23 വരെ വള്ളങ്ങളുടെ രജിസ്ട്രേഷൻ നടത്താൻ തീരുമാനിച്ചു. ചീഫ് ഓർഗനൈസർ കുമ്മനം അഷറഫ് മുഖ്യപ്രഭാഷണം നടത്തി. അഡ്വ. എം.പി. മുരളീധരൻ, പി.എസ്. പുഷ്പമണി, ടി.എൻ. സിബി, ആശാ ബാബു, സി.ഡി.എസ്. ചെയർപേഴ്സൺ ഷംന, ടി. സക്കീർ പരിമണത്ത്, കെ.എസ്. രത്നാകരൻ, അഡ്വ. കൃഷ്ണബിജു തുടങ്ങിയവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |