SignIn
Kerala Kaumudi Online
Tuesday, 15 September 2026 1.22 AM IST

സൗരോർജ പ്രഭയിൽ ജില്ലയിൽ 58,513 വീടുകൾ

solar

231.52 മെഗാവാട്ട് സ്ഥാപിത ശേഷി
സബ്സിഡി 386.76 കോടി

കൊച്ചി: കേന്ദ്രസർക്കാരിന്റെ ‘പി.എം സൂര്യ ഘർ–മുഫ്ത് ബിജ്‌ലി യോജന’ പുരപ്പുറ സോളർ പദ്ധതിയിൽ സൗരോ‌ർജ്ജപ്രഭ കൈവരിച്ചത് ജില്ലയിൽ 58,513 വീടുകൾ. 75,437 അപേക്ഷകളാണ് ജില്ലയിൽ നിന്ന് ലഭിച്ചത്.

സ്ഥാപിച്ച പുരപ്പുറ സൗരോർജ നിലയങ്ങളുടെ ആകെ ശേഷി 231.52 മെഗാവാട്ടാണ്. പദ്ധതിയുടെ ഭാഗമായി ജില്ലയിൽ 386.76 കോടി രൂപ, സബ്സിഡിയായി അനുവദിച്ചിട്ടുണ്ട്.

എറണാകുളത്തിന് പിന്നിൽ തൃശൂർ ജില്ലയാണ്. തൃശൂരിൽ 53,458 അപേക്ഷകകളിൽ 42,328 ഇൻസ്റ്റലേഷനുകൾ പൂർത്തിയായി. 161.61 മെഗാവാട്ടാണ് സ്ഥാപിത ശേഷി. കേരളത്തിൽ 3,52,821 വീടുകൾക്ക് പദ്ധതിയുടെ പ്രയോജനം ലഭിച്ചിട്ടുണ്ട്. പുരപ്പുറ സോളർ സംവിധാനങ്ങളിലൂടെ വീടുകൾക്ക് ആവശ്യമായ വൈദ്യുതിയുടെ ഒരു ഭാഗം സ്വന്തം നിലയിൽ ഉത്പാദിപ്പിക്കാനും വൈദ്യുതി ബിൽ കുറയ്ക്കാനും സാധിക്കുന്നതാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. കേന്ദ്രസർക്കാർ പദ്ധതി പ്രകാരം വീടുകളിൽ പുരപ്പുറ സോളർ പാനലുകൾ സ്ഥാപിക്കുന്നതിന് സബ്സിഡി നൽകുന്നുണ്ട്.

തിരഞ്ഞെടുക്കണം

അംഗീകൃത സ്ഥാപനത്തെ

പി.എം. സൂര്യ ഘർ പോർട്ടലിൽ അപേക്ഷിച്ച് വൈദ്യുതി വിതരണ കമ്പനിയുടെ ഫീസിബിലിറ്റി അംഗീകാരം നേടണം. അംഗീകൃത സ്ഥാപനത്തെ തിരഞ്ഞെടുത്ത് സോളർ സംവിധാനം സ്ഥാപിക്കണം. ഡിസ്കോം പരിശോധനയും നെറ്റ് മീറ്റർ സ്ഥാപിക്കലും പൂർത്തിയാക്കിയ ശേഷം ബാങ്ക് വിവരങ്ങൾ നൽകി സബ്സിഡിക്ക് അപേക്ഷിക്കാം. അംഗീകാരം ലഭിച്ചാൽ സബ്സിഡി ബാങ്ക് അക്കൗണ്ടിലേക്ക് ലഭിക്കും. ഗാർഹിക ഉപഭോക്താക്കൾക്ക് കേന്ദ്രസഹായം ഒരു കിലോവാട്ടിന് 30,000 രൂപയെന്ന നിരക്കിലാണ്. ആദ്യ രണ്ട് കിലോവാട്ടിന് പരമാവധി 60,000 രൂപ ലഭിക്കും. മൂന്നാമത്തെ കിലോവാട്ടിന് 18,000 രൂപ കൂടി ലഭിക്കുന്നതോടെ 3 കിലോവാട്ടിനും അതിന് മുകളിലുള്ള സംവിധാനങ്ങൾക്കും പരമാവധി 78,000 രൂപ കേന്ദ്ര സബ്സിഡിയായി ലഭിക്കും.

പുരപ്പുറ സോളാർ പദ്ധതി

ജില്ല ...... അപേക്ഷകൾ... സ്ഥാപിച്ചത്

ആലപ്പുഴ ...... 41,234 ...... 30,064

എറണാകുളം ...... 75,437 ...... 58,513

ഇടുക്കി ...... 5,653 ...... 4,055

കണ്ണൂർ ...... 30,362 ...... 23,417

കൊല്ലം ...... 43,644 ...... 32,944

കാസർഗോഡ് ...... 13,816 ...... 10,597

കോട്ടയം ...... 28,269 ...... 21,427

കോഴിക്കോട് ...... 31,092 ...... 23,108

മലപ്പുറം ...... 35,500...... 27,298

പാലക്കാട് ...... 26,940 ...... 21,113

പത്തനംതിട്ട ...... 16,064 ...... 12,605

തിരുവനന്തപുരം ...... 47,971 ...... 36,315

തൃശൂർ ...... 53,458 ...... 42,328

വയനാട് ...... 3,061 ...... 2,084

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM, SOLAR ENERGY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL