SignIn
Kerala Kaumudi Online
Saturday, 26 September 2026 3.46 AM IST

ബസ് സർവീസ് അനുവദിക്കണം

ksrtc

കളമശേരി: കാക്കനാട്, കളമശേരി പ്രദേശങ്ങളിൽ നിന്ന് കണ്ടെയ്‌നർ റോഡ് വഴി ചേരാനല്ലൂർ - മുളവുകാട് - വൈപ്പിൻ ഭാഗത്തേക്ക് ബസ് സർവീസ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് വനിതകളുടെ നേതൃത്വത്തിൽ മന്ത്രി വി.ഇ. അബ്ദുൽ ഗഫൂറിന് നിവേദനം നൽകി. ശ്രീദേവി മാധവൻ, ജെസി സാജു, കെ.എസ്. രമ്യ, റിയ മുഹമ്മദ് എന്നിവരാണ് നിവേദനം നൽകിയത്. സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന വിവിധ ഓഫീസുകളിലെയും കളക്ട്രേറ്റിലെയും വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും ബാങ്കുകളിലെയും വനിതാ ജീവനക്കാരാണ് നിവേദനത്തിൽ ഒപ്പ് വച്ചിട്ടുള്ളത്. ഗതാഗത മന്ത്രി, കൊച്ചി മെട്രോ റെയിൽ എം.ഡി, ജില്ലാ കളക്ടർ, ആർ.ടി.ഒ എന്നിവർക്കും നിവേദനത്തിന്റെ കോപ്പി നൽകി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL