
അങ്കമാലി: ലഹരിക്കെതിരെ ഡീപോൾ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് സയൻസ് ആൻഡ് ടെക്നോളജിയിൽ മിനി മാരത്തൺ സംഘടിപ്പിച്ചു. മാനേജ്മെന്റ് ഫെസ്റ്റായ ദക്ഷ് 26ന്റെ ഭാഗമായി റൺ ഫോർ ഡ്രഗ് ഫ്രീ ഇന്ത്യ എന്ന പേരിൽ സംഘടിപ്പിച്ച മാരത്തൺ ഓപ്പറേഷൻ തൂഫാനുമായി സഹകരിച്ചായിരുന്നു. നൂറിലേറെ പേർ മാരത്തണിന്റെ ഭാഗമായി. കോളേജ് പ്രിൻസിപ്പൽ ഡോ. ഫാ. ജോണി ചാക്കോ മംഗലത്ത് ഫ്ലാഗ് ഓഫ് ചെയ്തു. മാരത്തൺ കോഓർഡിനേറ്റർ പി.എസ്. അനീഷ്, ജോസഫ് തടത്തിൽ, ഫാ. മാത്യു മാലിയേക്കൽ, ക്രിസ്റ്റീൻ പുത്തൻപുരയിൽ, പ്രൊഫ. ജോജു സി. അക്കര, എം.എസ്. അമൃത, ആൽവിൻ ബൈജു എന്നിവർ മാരത്തണിന് നേതൃത്വം നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |