
കൊച്ചി: ഫെബ്രുവരിയിൽ നടക്കുന്ന ഫെഡറൽ ബാങ്ക് കൊച്ചി മാരത്തൺ അഞ്ചാം പതിപ്പിന്റെ രജിസ്‌ട്രേഷൻ ആരംഭിച്ചു. ആദ്യ ടാഗ് ഹൈബി ഈഡൻ എം.പിക്ക് ക്ലിയോസ്‌പോർട്‌സ് ഡയറക്ടർ അനീഷ് പോൾ, മാർക്കറ്റിംഗ് ഹെഡ് നിഥുൻ സദാനന്ദൻ എന്നിവർ ചേർന്നു കൈമാറി. 42.195 കി.മീ മാരത്തൺ, 21.097 കി.മീ ഹാഫ് മാരത്തൺ, 10 കി.മീ, 3 കി.മീ ഗ്രീൻ റൺ എന്നിവ ഉണ്ടാകും. ക്ലിയോസ്‌പോർട്‌സ് ഡയറക്ടർമാരായ ബൈജു പോൾ, ശബരി ആർ. നായർ, എം.ആർ.കെ. ജയറാം എന്നിവർ പങ്കെടുത്തു. രജിസ്റ്റർ ചെയ്യാനുള്ള സൈറ്റ്: www.kochimarathon.in. ഒക്ടോബർ 15ന് മുമ്പ് രജിസ്റ്റർ ചെയ്യുന്നവർക്ക് 10 ശതമാനം ഇളവ് ലഭിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |