
കിഴക്കമ്പലം: കുന്നത്തുനാട് പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ എം.പിയുടെ പ്രാദേശിക വികസന ഫണ്ടിൽനിന്ന് ഉപയോഗിച്ച് സ്ഥാപിച്ച മിനിമാസ്റ്റ് ലൈറ്റുകളുടെ സ്വിച്ച് ഓൺ കർമ്മം ബെന്നി ബഹനാൻ എം.പി നിർവഹിച്ചു. പട്ടിമറ്റം മാർകൂറിലോസ് ജംഗ്ഷൻ, പട്ടിമറ്റം തെക്കേ കവല, മുണേലിമുകൾ എന്നിവിടങ്ങളിലാണ് ലൈറ്റ് സ്ഥാപിച്ചത്. സി.എ. നവാസ് അദ്ധ്യക്ഷനായി. കുന്നത്തുനാട് പഞ്ചായത്ത് പ്രസിഡന്റ് എ.പി. കുഞ്ഞുമുഹമ്മദ്, വൈസ് പ്രസിഡന്റ് ശ്യാമള സുരേഷ്, ജില്ലാ പഞ്ചായത്ത്അംഗം സുജിത്ത് പോൾ, ബ്ലോക്ക് പഞ്ചായത്ത്അംഗം നിർമ്മല സിജു, കെ.എം. ഉല്ലാസ്, റാബിയ സലിം, വി.ആർ. സുരേഷ്, കെ.വി. എൽദോ, ബാബു സൈതാലി, ജെയിംസ് പാറക്കാടൻ, ടി.എ. ഇബ്രാഹിം എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |