SignIn
Kerala Kaumudi Online
Saturday, 26 September 2026 3.46 AM IST

കുണ്ടുകാട്ടുകാവ് ക്ഷേത്രത്തിൽ മോഷണം

theft

കളമശേരി: കളമശേരി കുസാറ്റ് ക്യാമ്പസിന് സമീപത്തെ കുണ്ടുകാട്ടുകാവ് ഭദ്രകാളി ക്ഷേത്രത്തിൽ മോഷണം. 23,500 രൂപ വിലമതിക്കുന്ന 47 കിലോഗ്രാം തൂക്കമുള്ള ഓട്ടുവിളക്കുകൾ, കിണ്ടികൾ, മണികൾ എന്നിവയാണ് കവർന്നത്. ഇന്നലെ പുലർച്ചെ നട തുറക്കാനെത്തിയ ക്ഷേത്രം ശാന്തിയാണ് മോഷണവിവരം അറിഞ്ഞത്. ചൊവ്വ, വെള്ളി, ശനി ദിവസങ്ങളിൽ മാത്രം നട തുറക്കുന്ന ക്ഷേത്രത്തിൽ ഇന്നലെ രാവിലെ സംശയാസ്പദമായ രീതിയിൽ രണ്ടുപേർ ചാക്കുമായി പോകുന്നത് കണ്ടതായി സമീപവാസികൾ അറിയിച്ചു. ക്ഷേത്രം ഭാരവാഹികൾ നൽകിയ പരാതിയിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. ഏതാനും ദിവസങ്ങളായി കളമശേരി മേഖലയിൽ ആരാധനാലയങ്ങൾ കേന്ദ്രീകരിച്ച് മോഷണങ്ങൾ വർദ്ധിക്കുന്നത് ആശങ്കയ്ക്കിടയാക്കിയിട്ടുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL