SignIn
Kerala Kaumudi Online
Tuesday, 29 September 2026 1.34 AM IST

ആയുർവേദ കോളേജിൽ പഠനവിവാദം, പ്രതിഷേധം

y
സസ്പെൻഷനിലായ സുമിത്തും 6 വിദ്യാർത്ഥിനികളും

തൃപ്പൂണിത്തുറ: സസ്പെൻഷൻ നടപടി പിൻവലിക്കണമെന്നാവശ്യപ്പെട്ട് തൃപ്പൂണിത്തുറ ആയുർവേദ കോളേജിന് മുന്നിൽ പി.ജി വിദ്യാർത്ഥി ഡോ. സുമിത്ത് എസ്. പിള്ളയും ആറ് വിദ്യാർത്ഥിനികളും നടത്തുന്ന നിശബ്ദ പ്രതിഷേധം ഒന്നര മാസം പിന്നിട്ടു. അംഗീകൃത പഠനരീതിക്ക് പുറത്തുള്ള ചികിത്സാ ആശയങ്ങളും അന്ധവിശ്വാസങ്ങളും വിദ്യാർത്ഥികൾക്കിടയിൽ പ്രചരിപ്പിച്ചെന്നാണ് സുമിത്തിനെതിരായ നടപടിക്ക് കാരണം. ക്ലിനിക്കൽ അനുഭവവും ആയുർവേദ പഠനത്തിൽനിന്ന് നേടിയ അറിവുകളും അക്കാഡമിക് ചർച്ചയുടെ ഭാഗമായി സഹപാഠികളുമായി പങ്കുവയ്ക്കുകയായിരുന്നുവെന്നാണ് സുമിത്തിന്റെ വിശദീകരണം.


ആറ് വിദ്യാർത്ഥിനികളിൽ നാല് പേർ ഹൗസ് സർജൻസി കഴിഞ്ഞ് കോഴ്സ് പൂർത്തിയാക്കിയവരാണ്. രണ്ടുപേർ അവസാനവർഷം ബി.എ.എം.എസ് വിദ്യാർത്ഥികളും. ഇവരുടെ പഠനം അനിശ്ചിതത്വത്തിലാണ്. പരാതിയെ തുടർന്ന് രണ്ട് പ്രൊഫസർമാരും ഒരു അസിസ്റ്റന്റ് പ്രൊഫസറും ഓഫീസ് ജീവനക്കാരനും അഭിഭാഷകനും ഉൾപ്പെട്ട അന്വേഷണ കമ്മിഷൻ തയ്യാറാക്കിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് സസ്പെൻഷൻ നീട്ടിയത്. സസ്പെൻഷൻ കത്ത് സുമിത്ത് സ്വീകരിച്ചിട്ടില്ല. രണ്ട് വിദ്യാർത്ഥിനികൾ സ്വീകരിച്ചെങ്കിലും മറുപടി നൽകിയിട്ടില്ല. കോളേജ് കൗൺസിലിന്റേതാണ് തീരുമാനങ്ങൾ. കോളേജ് യൂണിയനും വിദ്യാർത്ഥി സംഘടനകളും ഈ പ്രശ്നത്തിൽ ഇടപെടുന്നുമില്ല.

സുമിത്തും ആറ് വിദ്യാർത്ഥിനികളും ചേർന്ന് ‘ഈസാ ആയുർവേദ ഫൗണ്ടേഷൻ’ എന്ന സ്റ്റാർട്ടപ്പ് ആരംഭിക്കാൻ തീരുമാനിച്ചിട്ടുണ്ടെന്നും സൂചനയുണ്ട്. ആയുർവേദത്തിന്റെ ആരോഗ്യ ആശയങ്ങൾ ലോകമെമ്പാടും എത്തിക്കുകയാണ് സംരംഭത്തിന്റെ ലക്ഷ്യമെന്നാണ് സുമിത്തിന്റെ വിശദീകരണം. 2015ൽ ബി.എ.എം.എസ് പൂർത്തിയാക്കിയ സുമിത്ത് ക്ലിനിക്കൽ രംഗത്ത് പ്രവർത്തിച്ച ശേഷമാണ് പി.ജി പഠനത്തിനെത്തിയത്.

ആയുർവേദത്തിലെ വിവിധ ആശയങ്ങളെക്കുറിച്ച് പഠിക്കുകയും ചർച്ച ചെയ്യുകയും ചെയ്യുന്നത് പി.ജി പഠനത്തിന്റെ ഭാഗമാണ്. അതിനെ അന്ധവിശ്വാസ പ്രചാരണമെന്ന് വിശേഷിപ്പിക്കുന്നത് അംഗീകരിക്കാനാകില്ല

ഡോ. സുമിത്ത് എസ്. പിള്ള,

പി.ജി വിദ്യാർത്ഥി

കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ അംഗീകൃത സിലബസ് അനുസരിച്ചാണ് കോളേജിലെ പഠനം. അതിന് വിരുദ്ധമായ ആശയപ്രചാരണം അനുവദിക്കാനാകില്ല. തെറ്റിദ്ധരിപ്പിക്കപ്പെട്ട വിദ്യാർത്ഥികളുടെ ഭാവിയുടെ പ്രശ്നം കൂടിയാണിത്. പി.ജി വിദ്യാർത്ഥിക്ക് കോളേജിൽ ക്ളാസെടുക്കാനോ ചികിത്സിക്കാനോ പാടില്ല. സുമിത്ത് ചട്ടങ്ങൾ ലംഘിക്കുകയാണ്. ഒത്തുതീർപ്പ് ശ്രമങ്ങളോട് ഇവർ സഹകരിക്കുന്നുമില്ല

ഡോ. ശ്രീജ സുകേശൻ,​

പ്രിൻസിപ്പൽ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL