SignIn
Kerala Kaumudi Online
Sunday, 25 October 2026 12.37 AM IST

പെയ്ന്റിംഗ് രംഗത്തെ കുലപതിക്ക് വിട...

1
പി.കെ.വിശ്വംഭരൻ

പള്ളുരുത്തി: സംസ്ഥാനത്തെ ഹോം പെയ്ന്റിംഗ് രംഗത്ത് 70 വർഷമായി നിറസാന്നിദ്ധ്യമായിരുന്നു ക ഴിഞ്ഞ ദിവസം അന്തരിച്ച പി.കെ.വിശ്വംഭരൻ. ദാരിദ്ര്യംമൂലം 15-ാം വയസിൽ പഠനം ഉപേക്ഷിച്ച് വീടുകൾ പെയ്ന്റ് ചെയ്ത് ജീവിതമാരംഭിച്ച അദ്ദേഹം, കഠിനാധ്വാനത്തിലൂടെ കേരളത്തിലെ പ്രമുഖ പെയ്ന്റിംഗ് കോൺട്രാക്ടറായി ഉയരുകയായിരുന്നു.

സംസ്ഥാനത്തെ പ്രമുഖ ഫ്ളാറ്റുകളായ മുത്തൂറ്റ്, അബാദ്, നാക് പാൽ, നേതർ, എസ്.ഐ എന്നിവയുടെ പെയ്ന്റിംഗ് നിർവഹിച്ചത് പി.കെ. വിശ്വംഭരനാണ്. ആയിരത്തിലേറെ തൊഴിലാളികൾക്ക് 365 ദിവസവും തൊഴിൽ ഉറപ്പാക്കിയിരുന്ന അദ്ദേഹം, മഴക്കാലത്തും പണിക്കാരുടെ കുടുംബങ്ങൾ പട്ടിണിയിലാകാതിരിക്കാൻ ശ്രദ്ധിച്ചിരുന്നു. മികച്ച പ്രവർത്തനത്തിന് പെയ്ന്റ് കമ്പനികളിൽനിന്ന് ലക്ഷ്വറി കാറുകൾ ഉൾപ്പെടെ നിരവധി സമ്മാനങ്ങൾ ലഭിച്ചിട്ടുണ്ട്.

തന്റെ പക്കൽ ജോലി പഠിച്ച ഒട്ടേറെപ്പേരെ വൻകിട കോൺട്രാക്ടർമാരായി വളർത്തിയെടുക്കാൻ അദ്ദേഹത്തിന് സാധിച്ചു. നിലവിൽ മക്കളും പെയ്ന്റിംഗ് രംഗത്ത് സജീവമാണ്. കൊച്ചിയിലെ പെയ്ന്റ് കടകളുടെ ചുമതല മരുമക്കൾക്കാണ്. രാവിലെ നൂറോളം തൊഴിലാളികളാണ് വിശ്വംഭരന്റെ വീട്ട് മുറ്റത്ത് ജോലി തേടി എത്തുന്നത്. വരുന്നവരെ ആരെയും നിരാശരാക്കാറില്ല. ഒരു തച്ച് ജോലിയെങ്കിലും കൊടുത്തേ അവരെ വിടൂ. വിനയപൂർവമായ പെരുമാറ്റവും തൊഴിലിലെ വിട്ടുവീഴ്ചയില്ലായ്മയും സംസ്ഥാനത്തിന് പുറത്തും അദ്ദേഹത്തിന് പ്രശസ്തി നേടിക്കൊടുത്തു.

സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രമുഖർ അദ്ദേഹത്തിന്റെ വസതിയിലെത്തി പുഷ്പാഞ്ജലി അർപ്പിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL