
കളമശേരി: ഫാക്ടിൽ 26, 27 തീയതികളിൽ പണിമുടക്ക് പ്രഖ്യാപിച്ച് ഫാക്ട് യുണൈറ്റഡ് എംപ്ലോയീസ് ലിബറേഷൻ മാനേജുമെന്റിനും സെൻട്രൽ ഡെപ്യൂട്ടി ലേബർ കമ്മീഷണർക്കും നോട്ടീസ് നൽകി. പരിഹാരമായില്ലെങ്കിൽ ഡിസംബർ 1 മുതൽ അനിശ്ചിതകാല പണിമുടക്ക് നടത്തും. ഷിഫ്റ്റ് അലവൻസ്, പ്രൊമോഷൻ പോളിസി തുടങ്ങിയ വിഷയങ്ങളിൽ നിരവധി തവണ കത്ത് നൽകിയിട്ടും, വിവിധ പ്രതിഷേധ സമരങ്ങൾ നടത്തിയിട്ടും പരിഗണിക്കാത്തതിൽ പ്രതിഷേധിച്ചാണ് പണിമുടക്കിന് നോട്ടീസ് നൽകിയതെന്ന് ജനറൽ സെക്രട്ടറി ടി.വി. സുജിത് പറഞ്ഞു. 2008ന് ശേഷം ജോലിയിൽ കയറിയവർക്ക് മാനേജ്മെന്റ് പ്രൊമോഷൻ പോളിസി ഉണ്ടാക്കിയിട്ടില്ല എന്ന കാരണം പറഞ്ഞ് പ്രമോഷനുകൾ തടഞ്ഞുവെന്നും അദ്ദേഹം ആരോപിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |