കൊച്ചി: സായാഹ്നക്കൂട്ടത്തിന്റെ ഈ വർഷത്തെ സംഗീതപുരസ്കാരം ഗായിക ജെൻസി ആന്റണിക്ക് സമ്മാനിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. അഞ്ച് പതിറ്റാണ്ടുകാലം മലയാള സിനിമ പിന്നണിയിൽ ഉൾപ്പെടെ ഗായികയായി തിളങ്ങിയ വ്യക്തിയാണ് ജെൻസി. പിന്നണിഗാന രംഗത്ത് ജ്വലിച്ചുനിൽക്കുന്ന സമയത്താണ് സിനിമാരംഗം വിട്ട് സംഗീതാദ്ധ്യാപികയായത്. നിലവിൽ മട്ടാഞ്ചേരി ഗുജറാത്തി വിദ്യാലയത്തിൽ അദ്ധ്യാപികയാണ്. 25,000 രൂപയും മെമന്റോയും അടങ്ങുന്നതാണ് പുരസ്കാരം. നവംബർ 22ന് വൈകിട്ട് 5ന് മഹാകവി പള്ളത്തുരാമൻ സ്മാരകത്തിൽ നടക്കുന്ന ചടങ്ങിൽ പുരസ്കാരം സമ്മാനിക്കുമെന്ന് സായാഹ്നക്കൂട്ടം ഭാരവാഹി ആദം അയൂബ് അറിയിച്ചു. എസ്. ശ്രീജ, കെ.വി. സാബു. കെ.എ. അസ്കർ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |