
കൊച്ചി: മാനസികാരോഗ്യ ദിനത്തോടനുബന്ധിച്ച് ഇന്ത്യൻ അസോസിയേഷൻ ഒഫ് ക്ലിനിക്കൽ സൈക്കോളജിസ്റ്റ്സ് - കേരള സെൻട്രൽ സോണും കൊച്ചി ജെയിൻ യൂണിവേഴ്‌സിറ്റിയും സംഘടിപ്പിച്ച 'ദി ഓപ്പൺ മൈൻഡ്" പരിപാടി ഹൈബി ഈഡൻ എം.പി ഉദ്ഘാടനം ചെയ്തു. യൂണിവേഴ്‌സിറ്റിയുടെ ബി ഹാപ്പി പ്രോജക്ട്, ദി ഹാപ്പിനെസ് ക്ലിനിക് എന്നിവയുടെ ഉദ്ഘാടനവും നടന്നു. മാനസികാരോഗ്യത്തിന് കൂടുതൽ പരിഗണന നൽകേണ്ടത് അനിവാര്യമാണെന്ന് യൂണിവേഴ്സിറ്റി ന്യൂ ഇനിഷ്യേറ്റീവ്‌സ് ഡയറക്ടർ ഡോ. ടോം ജോസഫ് പറഞ്ഞു. രമേശ് പിഷാരടി എം.എൽ.എ, ഡോ. തോമസ് രഞ്ജിത്ത്, കെ. വിശ്വനാഥ്, ഡോ. മിഥില ജോസ്, ബാർസ്ലീബി അലക്‌സ്, ജി. സൈലേഷ്യ എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |