
കൊച്ചി: സുസ്ഥിര ചെറുകിട മത്സ്യബന്ധനത്തിനുള്ള ദേശീയ പ്രവർത്തന പദ്ധതി തയ്യാറാക്കുന്നതിൽ അഭിപ്രായങ്ങളും ആശങ്കകളും മുൻഗണനകളും നിർദ്ദേശങ്ങളും കേരളത്തിലെ മത്സ്യബന്ധന മേഖല പങ്കുവച്ചു. കൊച്ചിയിലെ സിഫ്റ്റിൽ സംഘടിപ്പിച്ച ചർച്ചയിൽ 50 പേർ പങ്കെടുത്തു. കേന്ദ്ര ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തിൽ ബേ ഒഫ് ബംഗാൾ പ്രോഗ്രാം ഇന്റർ ഗവൺമെന്റൽ ഓർഗനൈസേഷൻ എന്ന സംഘടനയാണ് ചർച്ച ഏകോപിപ്പിക്കുന്നത്. അഭിപ്രായങ്ങളും നിർദേശങ്ങളും ഏകോപിപ്പിച്ച് സുസ്ഥിര ചെറുകിട മത്സ്യബന്ധനത്തിനായുള്ള ദേശീയ പ്രവർത്തന പദ്ധതി നവംബർ 21ന് തയ്യാറാക്കും. ഡോ. ജോർജ് നൈനാൻ, ഡോ. നികിത ഗോപാൽ, വിൻസെന്റ് ജെയിൻ ജോസഫ് എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |