
കൊച്ചി: സീനിയർ എറണാകുളം ജില്ലാ ബാസ്ക്കറ്റ്ബാൾ ചാമ്പ്യൻഷിപ്പിൽ കളമശേരി രാജഗിരി കോളേജ് വനിതാ വിഭാഗം കിരീടം ചൂടി. കടവന്ത്ര റീജിയണൽ സ്പോർട്സ് സെന്ററിൽ നടന്ന ആവേശകരമായ ഫൈനലിൽ സെന്റ് തെരേസാസ് കോളേജിനെ 61-39 സ്കോറിനാണ് രാജഗിരി പരാജയപ്പെടുത്തിയത്. ചാമ്പ്യന്മാർക്കായി റീമ റൊണാൾഡ് 22 പോയിന്റുകൾ നേടി. സെന്റ് തെരേസാസിനായി കെ.എസ്. അർഷിത മികച്ച പോരാട്ടം കാഴ്ചവച്ചു. വിജയികൾ റോട്ടറി ക്ലബ്ബ് ഒഫ് കൊച്ചിൻ അപ്ടൗൺ ട്രോഫി ഏറ്റുവാങ്ങി. പുരുഷന്മാരുടെ നോക്കൗട്ട് മത്സരങ്ങളിൽ കൊച്ചി സെൻട്രൽ ജി.എസ്.ടി ആൻഡ് കസ്റ്റംസ് ഫയർ രാജഗിരിയെ തോൽപ്പിച്ചു. തേവര സേക്രഡ് ഹാർട്ട് കോളേജ് യു.ബി.സി ഏലൂരിനെയും കൊച്ചി ആർ.എസ്.സി ക്ലബ്ബ് കളമശേരി രാജഗിരിയെയും പരാജയപ്പെടുത്തി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |